ആദിമ മനുഷ്യര്‍ എവിടെനിന്നുളളവരാണന്നു കണ്ടത്തല്‍ അതി പ്രയാസമായ ഒരു കാര്യമായിരിക്കും. എന്നാല്‍ ലക്ഷദ്വീപില്‍ എങ്ങനെ ജസരി ഭാഷ ഉണ്ടായി, ഇസ്ലാംമതം ഉണ്ടായി, വ്യത്യസ്ത മതാചാരങ്ങളും, ജാതികളും, അനുഷ്ട്ടാനങ്ങളും, ഭക്ഷണ രീതികളും, നാടന്‍ കലകളും, ആഘോഷങ്ങളും ഉണ്ടായി എന്ന കാര്യങ്ങള്‍ പഠിക്കുന്നത് വളരെ കവുതുകകരവും നമ്മുടെ വേരുകള്‍ കണ്ടത്താന്‍ സഹായകരവുമാവും. ഇതൊരു ഭൗതീക പഠനമാവുന്നതിനാല്‍ നമ്മുടെ വിശ്വാസങ്ങള്‍ പലതും മിത്തുകളായി മാത്രം കാണേണ്ടിവരും. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാവാത്തത്.
ദ്വീപു സമൂഹമായതിനാല്‍ ഇവിടുത്തെ ആദിമ മനുഷ്യര്‍ക്ക് പുറം ലോകവുമായി നിരന്തര ബന്തം വലിയ ഒരു പരിതിവരെ സാധ്യമല്ല. Dr. N Muthkoya-യുടെ 'ലക്ഷദ്വീപ് നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകത്തില്‍ ഇസ്ലാമിന് മുന്പ് ബുദ്ധമതക്കാര്‍ ലക്ഷദ്വീപില്‍ ഉണ്ടായിരുന്നു എന്ന് തെളിവുകള്‍ സഹിതം പരാമര്‍ഷിക്കുന്നുണ്ട് . 'യുക്തിപൂര്‍വ്വമായി' ചിന്തിക്കുകയാണെങ്കില്‍ അങ്ങനെയുള്ള ഒരു സമൂഹത്തില്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ആര്‍ക്കും ഒറ്റയ്ക് മതപരിവര്‍ത്തനം നടത്തല്‍ അസാധ്യമാണ്. എന്നാല്‍ കേരളവുമായി വളരെ നേരത്തെ തന്നെ വ്യാപാര ബന്തം പുലര്‍ത്തിയ അറബികള്‍ തീര്‍ച്ചഴായും ലക്ഷദ്വീപില്‍ എത്താതെ പോവില്ല. പുറം ലോകവുമായി കൂടുതല്‍ അടുപ്പമില്ലാത്ത ലക്ഷദ്വീപിലെ ആദിമ മനുഷ്യരെ, നിരന്തരമായി ലക്ഷദ്വീപില്‍ പല ആവശ്യങ്ങള്‍ക്കായി (വെള്ളം ഭക്ഷണം മുതലായവ മാത്രമല്ല) വന്നുപോകുന്ന അറബി വ്യാപാരികള്‍ അവരുടെ നീണ്ട യാത്ര അവസാനിപ്പിച്ചു അതിമനോഹരമായ ദ്വീപുകളില്‍ കേറി പാര്‍ക്കാന്‍ തുടങ്ങിക്കാണും. എന്നും മറ്റുള്ളവരെ ഒരു അതിശയമായി കാണുന്ന ദ്വീപു നിവാസികള്‍ അവര്‍ക്ക് വേണ്ട ഏതെങ്കിലും കാര്യങ്ങള്‍ അറബികളില്‍ നിന്നും കിട്ടിയത് കൊണ്ടോ അല്ലെങ്കില്‍ പേടിച്ചിട്ടോ അറബികള്‍ക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിട്ടുണ്ടാവണം. ലക്ഷദ്വീപിലെ ജാതി വ്യവസ്ഥ നോക്കുകയാണെങ്കില്‍ അത് കേരളത്തില്‍ നിന്നും അതെ പടി ഉണ്ടായതാണെന്ന് പറയുന്നതില്‍ പല ശരികേടും എനിക്ക് തോന്നിട്ടുണ്ട്. പ്രതാനമായും അവരുടെ ഭക്ഷണരീതിയില്‍ . മാംസഭുക്കുകളായ അറബികള്‍ തന്നെയാവണം ലക്ഷദ്വീപില്‍ ഇസ്ലാം മതം പ്രചരിപ്പിച്ചതും സ്വയം 'കോയാ'മാരാണെന്ന് പറഞ്ഞു മത പൌരോഹിത്യ കാര്യങ്ങള്‍ അവരുടെ മാത്രം കുത്തകയായി കൊണ്ടുനടന്നതും. അവരുടെ കപ്പലോട്ടക്കാര്‍ 'മല്മികള്‍ ' എന്ന പേരിലും, ഇവര്‍ക്കുവേണ്ടി തെങ്ങുകയറ്റം മുതലായ ജോലികള്‍ ചെയ്തുവന്ന ആദിമ ദ്വീപു നിവാസികളെ 'മേലാചേരിക്കാര്‍ ' എന്നും പറഞ്ഞു വന്നതായിരിക്കാം. ഭക്ഷണരീതിയിലും മത്സ്യബന്ധനരീതിയിലും അറബികളുമായി നല്ല സാമ്യം ലക്ഷദ്വീപുകാര്‍ക്കുണ്ട് എന്നതും ഈയൊരു വാദത്തിനു അടിസ്ഥാനമാണ് . ഈയൊരു തൊഴില്‍ അടിസ്ഥാനത്തിലുള്ള ഭിന്നത പിന്നിട് ജാതി വ്യവസ്ഥയായി മാറിയതാവാം. ഇതിനോടൊപ്പം കേരളത്തില്‍ നിന്നുള്ള ഇസ്ലാംമത പുരോഹിതന്മാരെയും ദ്വീപുകളിലേക്കു കൊണ്ടുവന്നിടുണ്ടാവണം. അതായിരിക്കാം മലയാളം, അറബി വാക്കുകള്‍ ജസരി ഭാഷയില്‍ കൂടുതലായും കണപെടുന്നത് . പിന്നീട് വ്യത്യസ്ത രീതിയിലുള്ള ഇസ്ലാം മതങ്ങള്‍ പലരും വന്നു പ്രച്ചരിപ്പിച്ചിട്ടുണ്ടാവണം.
അങ്ങനെ എങ്ങനെയൊക്കെയോ ലക്ഷദ്വീപ് ഒരു സംഭാവഭഹുലമായി ഇന്നു കണുന്നതുപോലെയായി.