Jul 19, 2012

ഇനി എന്താ പരിപാടി???

അങ്ങനെ പി. ജി. കയിഞ്ഞു... 
രണ്ടു വര്‍ഷം കാലിക്കറ്റ്‌ യൂനിവേര്‍സിറ്റിയില്‍ എന്തൊകെയോ ചെയ്തു... 
ഓര്‍ക്കാന്‍ വല്യ രസമോന്നുമില്ലെങ്കിലും അതൊരു ബല്ല്യ ഇമ്മിണി രസമായിരുന്നു... 
ഇവിടെ വന്ന സമയത്ത് തന്നെ ഇതൊരു 'സംഭവമാണെന്ന് ' തോന്നിയത് ഭാഗ്യം!!! മനസിലാവാത്ത കൊറെ പ്രസംഗങ്ങളും ആള്‍ക്കാരും മാത്രമായിരുന്നു ചുറ്റും... 
പക്ഷെ ഇപ്പൊ മനസിലായി, ആര്‍ക്കും ഒന്നും പരസ്പരം മനസിലാവാരില്ലന്നു. എങ്ങനെയാ മനസിലാവ്വാ ?!! എല്ലാം SIMULACRUM ആണല്ലോ.. fragmented consciousness-ന്റ്റെ ഒരുതരം രംഗമന്ജ്ജാണ് യൂനിവേര്‍സിറ്റി. അതുകൊണ്ടായിരിക്കും ഇതിനെ സര്‍വ്വ 'കലാ' ശാല എന്ന് വിളിക്കുന്നതല്ലേ? 
അങ്ങനെ അങ്ങനെ (എങ്ങനെ??) ഞാനും ഒരു യൂനിവേര്‍സിറ്റി വിദ്യാര്‍ഥിയുടെ വേഷം കെട്ടിയാടി... എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ (വേണ്ട അഥവാ വല്ലതും വിട്ടു പോയാലോ!!). പുതിയ വേഷം തീരുമാനിച്ചു, costumes വരെ ബുക്ക്‌ ചെയ്ട്.. അത് കിട്ടാണ്ട്‌ ഇയൊരു വേഷം അഴിക്കാനൊരു പ്രയാസം  . നഗ്നനായി നടക്കാനൊരു നാണം  അത്രതന്നെ.. 

No comments: