Feb 4, 2013

ഒരു "ക്ലാസ്സ്‌" വിശേഷം!!

ഉമര്‍ മാഷ് ഇന്ന് Discourse Analysisനെ കുറിച്ചായിരുന്നു ക്ലാസ്സെടുത്തത്. Discourseന്റെ മലയാളം തര്‍ജ്ജിമ വ്യവഹരമാണ് എന്നുള്ളത് വരെ ഒരു പ്രത്യേക വ്യവഹാര വീക്ഷണത്തിന്റെ ഭാഗമാണെന്നും എല്ലാ വ്യവഹാരങ്ങളും അതാത് കാലങ്ങളില്‍ അല്ലെങ്കില്‍ സാഹചര്യങ്ങളില്‍ നിര്‍മിചെടുത്തതാണെന്നും ഒക്കെ. ഒരു ശരി എല്ലാ കാലത്തും ശരിയായി തന്നെ നിലനില്‍ക്കണമെന്നില്ലന്നും അതുപോലെ തന്നെ തെറ്റുകളും. സമൂഹം മാറുന്നത് ഭാഷ ഭാഷണം വ്യവഹാരം എന്നിവ മാറുന്നത് കൊണ്ടാണെന്നും... ക്ലാസ്സ്‌ അങ്ങനെ നീണ്ടു പോകുകയാണ്...

പെട്ടന്നായിരുന്നു സാറിന്റെ ചോദ്യം! അതും എന്നോട്!! തല്‍ഹത്തെ, മിനികോയ് ദ്വീപില്‍ സ്ത്രീകളാണ് ഭരിക്കുന്നത് എന്നാണല്ലോ കേട്ടത്. അത് ശരിയാണോ? ....അയ്യോ!!! കുടുങ്ങിയില്ലേ ഞാന്‍...!!!! മിനികോയിയില്‍ ഞാന്‍ ഏഴു വര്‍ഷം പഠിച്ചതാണ്, അതുകൊണ്ട് തന്നെ ആ ചോദ്യത്തിനു പെട്ടെന്നൊരു ഉത്തരം പറയാന്‍ എനിക്ക് പറ്റിയില്ല. ശരിയാണ്. മിനികോയിയില്‍ സ്ത്രീകളാണ് ഭരിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിലൊരുപാട് ശരിയില്ലായ്മ്മ ഇല്ലേ?!

'ഭരണം' എന്നുള്ള വാക്കാണ്‌ ചോദ്യം കൂടുതല്‍ പ്രശ്നവല്‍കരിച്ചത്. ഭരണം എന്ന വാക്ക് അതികാരം സൂചിപ്പിക്കുന്നുണ്ട്. അതികാരം വ്യവഹാര നിര്‍മിതിയാണല്ലോ. ഒരു നിമിഷം ചിന്തിച്ചു എവിടെയും എത്താതത് കൊണ്ട് ഞാന്‍ പറഞ്ഞു: അല്ല. സ്ത്രീകളാണ് ഭരിക്കുന്നത് എന്നു പറയാന്‍ പറ്റില്ല. മറ്റു ദ്വീപുകളിലെ സ്ത്രീകളെ അപേക്ഷിച്ച് മിനികോയിയിലെ സ്തീകള്‍ പൊതു ഇടങ്ങളില്‍ ഇടപെടാറുണ്ട്. വീട്പണി റോഡ്‌പണി തുടങ്ങിയ ജോലികളില്‍ മിനികോയിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മറ്റു ദ്വീപുകളില്‍ അങ്ങനെയില്ല. ഈ അടുത്ത കാലം വരെ മിനികോയിയിലെ വലിയ ഒരു ഭൂരിപക്ഷം ആണുങ്ങളും വിദേശ കപ്പല്‍ ജോലിക്കാരായിരിന്നു. നീണ്ട കപ്പലോട്ടങ്ങള്‍ കയിഞ്ഞു വളരെ കുറച്ചു കാലം മാത്രമേ അവര്‍ നാട്ടിലുണ്ടാവാറുള്ളു. പണ്ടൊരു പ്രശസ്ഥ നാവിക സഞ്ചാരി വരെ 'പെണ്ണുങ്ങളുടെ ദ്വീപ്‌' എന്നാണ് മിനികോയിയെ വിശേഷിപ്പിച്ചത്. ഈ കാരണങ്ങളാല്‍ മിനികോയിയിലെ സ്ത്രീകള്‍ക്ക് അവരുടെ ഒഴിഞ്ഞു കിടക്കുന്ന പൊതു ഇടങ്ങള്‍ ഉപയോഗികേണ്ടതായ സാഹചര്യം ഉണ്ടായി. ഇങ്ങനെയൊക്കെ ആണെങ്കില്‍ പോലും മിനികോയിയില്‍ സ്ത്രീകളാണ് ഭരിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല.

മാഷ് വീണ്ടും ചോതിച്ചു- അവിടെ കല്യാണത്തിന് സ്ത്രീകള്‍ ആണുങ്ങളെ അന്വേഷിച്ചു പോവാറല്ലേ പതിവ്?? ഞാന്‍ കല്യാണം കയിക്കാത്തത് കൊണ്ടും, എന്നെ അന്വേഷിച്ചു പെണ്ണുങ്ങളാരും എന്റെ അടുത്തേക്ക് വന്നിട്ടില്ല എന്നുള്ളതുകൊണ്ടും കല്യാണ ഫീല്‍ഡില്‍ പരിചയം കുറവായിരുന്നത് കൊണ്ടും ഞാന്‍ തട്ടി വിട്ടു: അതെ. അത് അങ്ങനെയാണ്. മാത്രമല്ല,അവിടെ സ്ത്രീ ധനം എന്ന എര്പാടും ഇല്ല. മഹര്‍, മര്യാത കൊടുക്കല്‍ എന്നൊകെയുള്ള ഏര്‍പാടാണ് അവിടെ കല്യാണം. ആണ്‍ പെണ്ണിനാണ് കൊടുകേണ്ടത്‌. പെണ്ണിന്റെ വീട്ടിലായിരിക്കണം കല്യാണ ശേഷം ആണ്‍ താമസികേണ്ടത്. ലക്ഷദ്വീപിലെ വ്യവഹാര നിര്‍മ്മാണ സമ്പ്രദായം ഇന്നു ഈ ഏര്‍പാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള മാറ്റങ്ങള്‍ ഇന്ന് പ്രകടമാണ്. ക്ലാസ്സ്‌ ഫൂകോയിലെക്കും, വ്യവഹാര നിര്‍മിതികളിലേക്കും, ഭ്രാന്ത്, സംസ്കാരം,അതികാരം, അങ്ങനെ അങ്ങനെ എങ്ങനെയോ എവിടെയോ താല്‍കാലികമായി അവസാനിച്ചു.

എന്നാല്‍ ഞാന്‍ ലക്ഷദ്വീപില്‍ തന്നെയായിരുന്നു. മാഷ് ആദ്യം ചോതിച്ച ചോദ്യം തന്നെയാണ്‌ കാരണം. മിനികോയിയില്‍ സ്ത്രീകളാണ് ഭരിക്കുന്നത്, ലക്ഷദ്വീപിലെ സ്ത്രീകള്‍ വളരെയധികം സ്വതന്ത്രരാണ് എന്നൊകെയുള്ള വ്യവഹാരം ആരാണ് നിര്‍മ്മികുന്നത്? ആര്‍ക്കുവേണ്ടിയാണ് നിര്‍മ്മിക്കപ്പെടുന്നത്?? ലക്ഷദ്വീപില്‍ ഇന്നേവരെ ഒരു സ്ത്രീ MPയോ, അട്മിനിയോ, ചെയര്‍ പേര്‍സണോ ഉണ്ടായതായി എനിക്കറിവില്ല. മിനികോയിയില്‍ വില്ലെജ് മൂപ്പന്‍ മാരാണുള്ളത്. അത് കഴിഞ്ഞിട്ടേ മൂപ്പത്തിമാര്‍ ഉണ്ടെങ്കില്‍ ഉള്ളു. ആണ്‍കൊഴിമ ഇല്ലാത്ത സ്ഥലമാണ്‌ ലക്ഷദ്വീപ് എന്ന് പറയാന്‍ സാധിക്കില്ല. ആണിന്റെ ചിന്തയും, തീരുമാനങ്ങളുമാണ് സമൂഹം പ്രാധാന്യം കല്‍പ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരു കല്യാണം നടക്കണമെങ്കില്‍ കാരണവരായിട്ടുള്ള ആണുങ്ങളാണ് പ്രധാന തീരുമാനങ്ങള്‍ എടുകേണ്ടത്. സ്ത്രീകള്‍ക്ക് അവിടെ പ്രാധാന്യം ഇല്ല.

വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ മുന്നേറ്റം എടുത്തു പറയേണ്ട ഒന്നാണ്. സ്ത്രീകള്‍ വിക്ഞാന മേഘലയില്‍ പുരുഷനേക്കാള്‍ ഒട്ടും താഴോട്ടല്ല എന്ന് തന്നെയാണ് അത് തെളിയിക്കുന്നത്. എന്നാല്‍ പോലും കല്യാണ ശേഷം സ്ത്രീയുടെ അവസ്ഥകള്‍ മാറുന്നതായാണ്‌ നമുക്ക് കാണാന്‍ കഴിയുക. ഉള്ളിലേക്ക് ഒതുങ്ങി ചുരുങ്ങുന്ന സ്ത്രീകളെയാണ് നമ്മള്‍ ഇന്ന് കൂടുതലും കാണുന്നത്. ഇതൊരു അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടാണോ അതോ സ്വയം ഇഷ്ട്ടതോടെയാണോ എന്നുള്ളത് സ്ത്രീകളാണ് പറയേണ്ടത്. എങ്കിലും ഇതില്‍ ഏതു തന്നെ ആയാലും നാളെ ഒരു പ്രത്യേക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ ഇടപെടേണ്ട അവസ്ഥ വരുമ്പോള്‍ അതൊരുപക്ഷെ പ്രശ്ണമായിരിക്കും. കാരണം അവള്‍ ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്ന അവസ്ഥയിലായിരിക്കാം അല്ലെങ്കില്‍ പുറത്തു കടക്കാന്‍ പറ്റാത്ത ഏതെങ്കിലും അറകള്‍ക്കുള്ളിലായിരിക്കാം. പക്ഷെ, നാളെ ആ പ്രത്യേക സാഹചര്യം വന്നിലെങ്കില്‍ രക്ഷപ്പെട്ടല്ലോ എന്ന് അശ്വസിക്കുന്നവര്‍ക്ക് നിലനില്‍ക്കാം എന്നു കരുതുന്നത് ആപത്തായിരിക്കില്ലേ? നിലനില്‍പ്പിനു വേണ്ടിയല്ലേ പ്രധാനമായും എല്ലാ സമരവും?

വീട് പണി റോഡ്‌ പണി തുടങ്ങിയ ജോലികള്‍ ചെയ്യുന്ന മിനികോയിയിലെ സ്ത്രീകള്‍ ആരാണ്? സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരും ജാതി വ്യവസ്ഥയില്‍ ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്നതുമായ 'റവേരി' സ്ത്രീകളാണ് അത്തരം ജോലികളില്‍ ഏര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ അത്തരം ജോലികള്‍ അവര്‍ക്കുമേല്‍ വിധിക്കപെട്ട ഒന്നാണ്. അല്ലാതെ സ്ത്രീക്ക് ആണിനെ പോലെ കരുത്തുള്ളത് കൊണ്ട് അത്തരം ജോലികളും ചെയ്തുകളയാം എന്ന ഉദ്ദേശത്തോടെ എറ്റെടുക്കുന്നതല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

നമ്മുടെ സമൂഹത്തില്‍ പൊതുവെ കാണപ്പെടുന്ന മറ്റൊരു ഏര്‍പ്പാടാണ് എല്ലാ പ്രശ്നങ്ങള്‍ക്കും സ്ത്രീകളെ കുറ്റപെടുത്തുക എന്നുള്ള മനോഭാവം. ആണ്‍കൊഴിമ നിലനില്‍ക്കുന്ന എല്ലാ സമൂഹത്തിന്‍റെയും മറ്റൊരു വലിയ പ്രത്യേകതയാണ് അത്. ഉദാഹരണത്തിന്- അവള്‍ മോശപ്പെട്ടവളാണ്. അവള്‍ക്കു അന്യ പുരുഷന്മാരുമായി ബന്തമുണ്ട്, എന്നെ പറയു. അവളുടെ അടുത്തേക്ക് പോകുന്ന പുരുഷന്മാരെ കുറിച്ച് പറയാന്‍ അറിയാതെയോ അറിഞ്ഞുകൊണ്ടോ മറന്നുപോകുന്നു. ഇവിടെ സ്ത്രീയെ മാത്രം കുറ്റക്കാരിയാക്കി മറ്റിനിര്‍ത്തപ്പെടുന്നു.
ഇങ്ങനെയൊക്കെ ആണെങ്കില്‍ പോലും പറയുമ്പോള്‍ ആരൊക്കെയോ പറയുന്നു ലക്ഷദ്വീപിലെ സ്ത്രീകള്‍ക്ക് അധികാരമുണ്ട്, സ്വാതന്ത്ര്യമുണ്ട്. ശരിയായിരിക്കാം!!! പക്ഷെ അല്ല!!! ശരി മാത്രമല്ല!!!
 

2 comments:

Anonymous said...

f....

Anonymous said...

f....