ലക്ഷദ്വീപിനെ സംബന്തിച്ചടുത്തോളം
കപ്പലാണല്ലോ പ്രധാന സാക്ഷി. നമ്മുടെ ദ്വീപുകളിൽ ആരൊക്കെ എന്തൊക്കെ
പുതുതായി വരുന്നു പോകുന്നു എന്നോകെ ഓർത്തോർത്തു പറയാൻ നമ്മുടെ
കപ്പലുകൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക? നമ്മുടെ കപ്പലുകളുമായി നടത്തിയ
അഭിമുഖത്തിൽ അവർ ലക്ഷദ്വീപ് രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത് എല്ലാവരും
കേൾകേണ്ട കാര്യങ്ങളായിരുന്നു. ടിപ്പുവിനെയും , സീമയെയുമായിരുന്നു ഞാൻ ആദ്യം കണ്ടത്
അവർക്കു രാഷ്ട്രീയത്തെ കുറിച്ച് പറയാൻ ഒരുപാടുണ്ടായിരുന്നു. അവർ ആദ്യം
ലക്ഷദ്വീപിൽ ഓടി തുടങ്ങിയ കാലത്ത് യത്രകാർക്കൊക്കെയും അവരെ വലിയ
കാര്യമായിരുന്നു എന്ന് നിറകണ്ണുകളോടെയാണ് ടിപ്പു പറഞ്ഞത്. അവരുടെ ഉള്ളിലെ
ചൂടേറ്റു വളർന്നവരാണ് അന്നത്തെ ലക്ഷദ്വീപിലെ സാധാരണക്കാർ. അന്നത്തെ ജനങ്ങൾ
പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്ന് ഒരുപാടു തർക്കിക്കുമായിരുന്നു.
അതിനുതകുന്ന രീതിയിലായിരുന്നു കപ്പലുകളിൽ ഇരിപ്പിടം അവർക്ക്
ഉണ്ടാക്കികൊടുത്തത്. അന്ന് പ്രതാനമായും രണ്ട് വ്യത്യസ്ത രാഷ്ട്രീയ
വീക്ഷണങ്ങൾ ഉള്ളവരായിരുന്നു യാത്രകാർകിടയിൽ ഉണ്ടയിരുന്നത്. അവർക്ക്
ബോധ്യമുണ്ടായിരുന്നു വ്യത്യസ്ത ദിശകളിലെക്കാണ് അവർക്ക് യാത്ര
ചെയെണ്ടിയിരുന്നതെന്ന്. കപ്പളിനുള്ളിലെ ചൂടിൽ ചൂടോടെ അവർ
സംവധിച്ചുകൊണ്ടേയിരുന്നു. സമയം അവർക്കൊരു വിഷയമല്ലായിരുന്നു. എന്നും
ജയിക്കുക ഒരേകൂട്ടരായിരുന്നു എന്നാലും
വാഗ്വാദം വക്സമരം തുടർന്നുകൊണ്ടേയിരുന്നു. ഇറങ്ങേണ്ട സ്ഥലമെത്തുമ്പോൾ സലാം
ചൊല്ലി പിരിയും വീണ്ടും കാണുമ്പോൾ കലഹിക്കാം എന്ന ഉറപ്പോടെ.
എതിർവശത്തിരിക്കുന്ന യാത്രകാരന് പറയാനുള്ളത് കേൾകാനുള്ള ജനാധിപത്യ ബോധം
അന്നവർകിടയിൽ ഉണ്ടായിരുന്നു. സീമയാണ് പറഞ്ഞത്, രണ്ട് കൂട്ടർക്കും എത്തേണ്ട
സ്ഥലത്ത് എത്തും മുമ്പേ അവർ പുതിയ കപ്പലുകളിലേക്ക് യാത്ര മാറ്റിയെന്നു.
അമിൻദിവിയും മിനികോയ്ദിവിയും പിന്നെ കൊറേ സ്പീഡ് വെസ്സലുകളും വന്നതോടെ
ടിപ്പുവും സീമയും പഴയ കപ്പലുകളായി. ഞങ്ങള്ക്ക് വേഗതയില്ലായിരുന്നു
യാത്രകാർക്ക് ചൂടോടെ കൊടുക്കാൻ ചൂടെ ഉണ്ടായിരുന്നുള്ളു. പണ്ടു മുതലാളിമാർ
യാത്ര ചെയ്തിരുന്ന തണുപ്പുള്ള കുടുസുമുറികളിൽ സ്വകാര്യമായി ആരും കാണാതെ
ആരോടും അഭിപ്രായം പറയാതെ യാത്ര ചെയ്യാനായിരുന്നു പിന്നീടു എല്ലാവർക്കും
താൽപര്യം എന്നു പറഞ്ഞാണ് സീമ വാക്കുകൾ അവസാനിപ്പിച്ചത്. പക്ഷെ ഇനിയും
എന്തൊക്കെയോ പറയാനുണ്ടെന്ന ഭാവത്തോടെ.
അമിൻദിവിയെയും മിനികോയ്ദിവിയെയും മറ്റു സ്പീഡ് വെസ്സലുകളെയും കൊറെ പണിപെട്ടാണ് കണ്ടത്. റസ്റ്റിലാണ്ട് ഓടിനടക്കുകയായിരുന്നു അവർ. അവർക്ക് കൂടുതലൊന്നും പറയാൻ ഉണ്ടായിരുന്നില്ല. ഉള്ളിലെ എ. സി-യെ കുറിച്ചും ടി. വി-യെ കുറിച്ചും പിന്നെ അവരുടെ സ്പീടിനെ കുറിചോക്കെയായിരുന്നു പറയാനുള്ളത്. കാരണം അവരുടെ യാത്രകാർകിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു പക്ഷെ അവരെല്ലാവരും ഒരു പക്ഷത്തായിരുന്നു. അവരുടെ ലക്ഷ്യം ഒന്നായിരുന്നു. അവർ മുഖത്തോടുമുഖം നോക്കി അല്ല ഇരുന്നത്. ഒരേ ദിശയിലേക്കു നോക്കി ഒരേ കാര്യം വ്യത്യസ്ത രീതിയിൽ പറഞ്ഞു തണ്ത്തു വിറച്ചു തർകിച്ചുകൊണ്ടായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവിടെ ആർക്കും ജയിക്കാം തോൽക്കാം പക്ഷെ എന്തായാലും കാര്യം ഒന്നുതന്നെ.
ഏറ്റവും പുതിയ കപ്പലുകളായ എം. വി കവരത്തി, എം. വി ലക്ഷദ്വീപുസീ, എം. വി. അറബിയെൻസീ എന്നി കപ്പലുകളുമായി ഒരു അഭിമുഖമായിരുന്നു എൻറെ അടുത്തലക്ഷ്യം. കൊറേ നടന്നെങ്കിലും അവരെ കാണാൻ പറ്റിയില്ല കാരണം അവർ ഡോക്കിലായിരുന്നു. അങ്ങനെ നിരാശയോടെ മടങ്ങുബോളാണ് ഒരു പറ്റം ജനങ്ങൾ യാത്ര ചെയ്യാൻ വേണ്ടി സമരം ചെയ്യുന്നത് കണ്ടത്. അവർ പുതിയ കപ്പലുകളിലെ സ്ഥിരം യാത്രകാരായിരുന്നു എന്ന് മനസിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ടി വന്നില്ല. അവരോടു കപ്പൽനെ കുറിച്ചും യാത്രാനുഭവങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കാം എന്നുകരുതി. അവരെല്ലാവരും ഒരേ സ്വരത്തിൽ വാശിയോടെ പറഞ്ഞു, പുതിയ കപ്പലുകൾ ഉഷാറാണെന്ന്. കാരണം പുതിയ കപ്പലിൽ തണുപ്പൊക്ക കൊണ്ട് യാത്ര ചെയ്യാം. നമ്മൾ ഒന്നും അറിയേണ്ട കാര്യമില്ല കേറി കെടന്നാൽ മതി ഇറങ്ങാനുള്ള സ്ഥലം എത്തുമ്പോൾ അവർ അനൌണ്‍സ് ചെയ്തോളും. കേറി കെടന്നാൽ പിന്നെ ആരെയും കണെണ്ട, സംസാരികേണ്ട. പരമ സുഖം. ഇനി അഥവാ കാണണമെന്ന് തോന്നിയാൽ കർട്ടൻ വിടവുകളിൽ കൂടി മറ്റുള്ളവരെ ഒളിഞ്ഞു നോക്കാം. നല്ല രസമാണ്. ഒരു സംശയമെന്ന രീതിയിൽ ഞാൻ അവരോടു ചോദിച്ചു- എല്ലാവർക്കും രാഷ്ട്രീയമുണ്ടാവണം രാഷ്ട്രീയമുണ്ട്. ഓരോ വ്യക്തിയുടെ സ്വകാര്യവും അവൻറെ അല്ലെങ്കിൽ അവളുടെ രാഷ്ട്രീയമാണെന്നാണല്ലോ. എങ്കിൽ കപ്പലിനുള്ളിൽ നിങ്ങളുടെ രാഷ്ട്രീയം എന്തായിരിക്കും?? അവർ പുഞ്ചിരിയോടെ ഒരേ സ്വരത്തിൽ വീണ്ടും പറഞ്ഞു "ഞങ്ങൾക്കു രാഷ്ട്രീയമില്ല".

No comments:
Post a Comment